Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 014 (AXIOM 1: Belief in the existence and oneness of God (Allah))
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 2: ഇസ്‌ലാമിക വിശ്വാസാനു ഷ്ഠാനങ്ങളെ മനര്തീലാക്കല്‍
അധ്യായം 3: വിശ്വാസത്തിന്റെ ലിക തത്ത്വങ്ങള്‍

3.1. മൗലിക തത്ത്വം 1: ദൈവത്തിന്റെ (അല്ലാഹു) അസ്തിത്വത്തിലും ഏകത്വത്തിലുമുള്ള വിശ്വാസം


മുന്‍ അധ്യായത്തില്‍ സൂചിപ്പിച്ചതുപോലെ, മുഹമ്മദിന്റെ ആദ്യകാല അധ്യാപനങ്ങള്‍ എല്ലാം അദ്ദേഹത്തിന്റെ ചുറ്റുമുള്ള ക്രിസ്ത്യാനികളുടെയും യഹുദന്മാരുടെയും പഠിപ്പിക്കലുകളുമായി വൈരുദ്ധ്യം പുലര്‍ത്തുന്നവയായിരുന്നില്ല. (എന്നാല്‍ ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്‌. അക്കാലത്തെ ഉപദ്വീപിലെ ക്രൈസ്ത വര്‍ അധിക പേരും പാഷണ്ഡ പഠിപ്പിക്കലുകളെയായിരുന്നു പിന്തുടര്‍ന്നിരുന്നത്‌). യഥാര്‍ഥത്തില്‍ ഇസ്ലാമിന്റെ ആദ്യകാല വികാസത്തില്‍ ജൂഡായിസം വലിയ തോതില്‍ സ്വാധീനം ചെലു ത്തിയിട്ടുണ്ട്‌. ഇന്നുവരെയും ഇവ രണ്ടും തമ്മില്‍ ധാരാളം സാമൃത കള്‍ നാം കാണുന്നുമുണ്ട്‌. പഴയനിയമത്തില്‍നിന്ന്‌ സന്ദര്‍ഭ ത്തില്‍നിന്നും അടര്‍ത്തിമാറ്റിയും ഇസ്‌ലാമിക സാഹചര്യത്തില്‍ പൊരുത്തമില്ലാത്ത രൂപത്തിലുമാണ്‌ ഈ ആശയങ്ങളില്‍ പലതു മെങ്കിലും. അപ്പോലെ നാം മനസ്സിലാക്കുന്ന ഒരു കാര്യം ഇസ്ലാ മിലെ അന്തിമ ദൈവസങ്കല്പം ബൈബിളിലെ ദൈവത്തില്‍ നിന്നും മാലികമായിത്തന്നെ വൃതൃസ്തമാണെങ്കിലും യഹൂദ ന്മാരുടെയും ക്രൈസ്തവരുടെയും ദൈവത്തെത്തന്നെയാണ്‌ താന്‍ പിന്തുടരുന്നതെന്നായിരുന്നു ആരംഭകാലത്ത്‌ മുഹമ്മദ്‌ അവകാശ പ്പെട്ടിരുന്നത്‌. തന്നെ പിന്തുടരുന്നതിലേക്ക്‌ അവരെ നേടാന്‍ ശ്രമി ക്കുന്നതിനിടയില്‍ത്തന്നെ അദ്ദേഹം ഇപ്രകാരം പറയുന്നതായി ഖുര്‍ആനില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌.

"ഏറ്റവും നല്ല രീതിയിലല്ലാതെ വേദക്കാരുമായി നിങ്ങള്‍ തര്‍ക്കിക്കരുത്‌. അവര്‍ക്കിടയില്‍ അനീതി ചെയ്യുന്നവരോടൊഴിച്ച്‌. നിങ്ങള്‍ ഇപ്രകാരം പറയുക: നിങ്ങള്‍ക്കവതരിച്ചതിലും ഞങ്ങള്‍ ക്കവതരിച്ചുതിലും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെയാകുന്നു. ഞങ്ങള്‍ അവന്‍ മുസ്്‌ലിംകളുമാണ്‌ (സമര്‍പ്പണത്തില്‍) (ഖുര്‍ആന്‍ 29:46).

മക്കയിലെ പാഗനുകള്‍ക്ക്‌ മുഹമ്മദിന്റെ പുതിയ മതം പഥ മായിത്തോന്നിയില്ലെങ്കിലും അന്ന്‌ നിലനിന്നിരുന്ന പാഗന്‍ വിശ്വാസ ങ്ങളില്‍നിന്നും അദ്ദേഹം സ്വീകരിച്ചു ചില ഘടകങ്ങള്‍ തീര്‍ച്ച യായും ഉണ്ടായിരുന്നു.

ഉദാഹരണത്തിന്‌, അല്ലാഹു എന്ന നാമം ഇസ്ലാമിനു മുമ്പ ഉണ്ടായിരുന്നു. മുഹമ്മദിന്റെ അച്ഛന്‍ അബ്ദുല്ലയുടെ (അല്ലാഹു വിന്റെ അടിമ) പേരിന്റെ ഭാഗമായിരുന്നു അത്‌. എന്തിനെയാണ്‌ അല്ലെങ്കില്‍ ആരെയാണ്‌ ആ നാമം സൂചിപ്പിക്കുന്നത്‌ എന്ന കാര്യ ത്തില്‍ ചില സംവാദങ്ങളൊക്കെയുണ്ട്‌. ഒരു സിദ്ധാന്തം ച്രുന്ദ ദേവന്റെ പേരാണ്‌ അതെന്നത്രേ. ഒരു പ്രത്യേക പാഗന്‍ വിഗ്രഹ ത്തിനു നല്കപ്പെട്ട നാമമാണ്‌ അതെന്നാണ്‌ മറ്റൊന്ന്‌. പരമോന്നത സ്രഷ്ടാവായ ദേവനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച നാമമാണ്‌ അതെന്നത്രേ വേറെയൊരു സിദ്ധാന്തം. അല്ലാഹു പുതിയ ദൈവ മല്ലെന്നും അവര്‍ ഇതിനകം ആരാധിച്ചിരുന്ന ആള്‍ തന്നെയാണ്‌ അല്ലാഹുവെന്നും ആദ്യമാദ്യം മുഹമ്മദ്‌ തദ്ദേശവാസികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തനിക്കുമുമ്പ്‌ അറബികളോ ക്രൈസ്തവരോ യഹുദന്മാരോ അനുഷ്ഠിച്ചുപോന്നിരുന്ന എല്ലാറ്റി നോടും മുഹമ്മദ്‌ യോജിച്ചിരുന്നുവെന്ന്‌ ഇതിനര്‍ഥമില്ല. ഒരു ദിവസം പ്രത്യേക സാഹചര്യങ്ങളില്‍ പരിതഃസ്ഥിതികള്‍ക്കനു സൃതമായി ചിലത്‌ തള്ളുക, ചിലത്‌ കൊള്ളുക എന്ന നയമായിരുന്നു അദ്ദേഹത്തിന്റേതെന്നാണ്‌ വ്യക്തമാകുന്നത്‌. ഖുര്‍ആനില്‍ അവ തരിപ്പിക്കപ്പെടിട്ടുള്ള അല്ലാഹുവിനെ സംബന്ധിച്ച അന്തിമ സങ്കല്പം തീര്‍ച്ചയായും ബൈബിളിലെ ദൈവത്തില്‍നിന്നും വളരെ വൃത്യസ്തമാണ്‌. എന്നാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആദ്യകാല ആശയങ്ങള്‍ തനിക്കു ചുറ്റുമുള്ളവ രുടെ വിശ്വാസത്താല്‍ രൂപപ്പെട്ടതായിരുന്നു ഒരു നിശ്ചിത പരിധി യോളം.

അല്ലാഹുവിനെ സംബന്ധിച്ച ഇസ്‌ലാമിക വീക്ഷണം ഗ്രഹി ക്കാന്‍ ഖുര്‍ആനില്‍ പഠിപ്പിക്കപ്പെട്ടിട്ടുള്ള രണ്ട്‌ മാലിക സിദ്ധാ ന്തങ്ങള്‍ നാം ആദ്യം മനസ്സിലാക്കണം. അവന്റെ അതീതത്വം, അവന്‍ സുഷ്ടികളില്‍നിന്ന്‌ വൃത്യസ്തനാകല്‍, സൃഷ്ടികളുമായി വൃത്യാസപ്പെടല്‍. അല്ലാഹുവിന്റെ സ്വഭാവം മനസ്സിലാക്കുന്നേടത്തെല്ലാം ഒരു മുസ്‌ലിമിന്‌ അടിസ്ഥാന മായി വര്‍ത്തിക്കുന്നത്‌ ഈ രണ്ട്‌ മൌലിക തത്ത്വങ്ങളാണ്‌.

ഇസ്‌ലാമില്‍ അല്ലാഹു സൃഷ്ടികളില്‍നിന്നും വളരെ വിദൂര ത്തേക്ക്‌ മാറിനില്‍ക്കുകയാണ്‌. അവനെപ്പോലെ യാതൊന്നുമില്ല. അല്ലാഹുവിനെക്കുറിച്ച്‌ നിങ്ങള്‍ വിചാരിക്കുമ്പോൾ എന്തെല്ലാം നിങ്ങളുടെ മനസ്സിലേക്ക്‌ വന്നാലും അവന്‍ മറ്റൊന്നാണ്‌ എന്ന്‌ മുസ്ലിം ദൈവശാസ്ത്രകാരന്മാര്‍ പറയാറുണ്ട്‌. ഈ തത്ത്വം “തന്‍സീഹ്‌" അഥവാ അതീതത്വം എന്നാണ്‌ അറിയപ്പെടുന്നത്‌. ഇത്‌ നിര്‍ണായകമായ പ്രാധാന്യമുള്ളതാണ്‌. കാരണം അല്ലാഹുവിനെ ക്കുറിച്ച്‌ എന്തെങ്കിലും പറയുന്നത്‌ ഇതനുസരിച്ച്‌ അസാധ്യമാണ്‌. എന്തുകൊണ്ടെന്നാല്‍ വല്ലതും അല്ലാഹുവിനെക്കുറിച്ച്‌ പറഞ്ഞാല്‍ അത്‌ ശരിയായിരിക്കയില്ല. അവന്‍ എപ്പോഴും മറ്റൊന്നായിരിക്കും. ഇതാണ്‌ അടിസ്ഥാനപരമായി അല്ലാഹുവിനെ അറിയാന്‍ കഴി യുന്നതല്ലാതാക്കുന്നത്‌. ഒരു ഹദീസ്‌ സമാഹാരത്തില്‍ മുഹമ്മദ്‌ ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു; “അല്ലാ ഹുവിന്റെ സൃഷ്ടികളെക്കുറിച്ച്‌ ചിന്തിക്കുക. അല്ലാഹുവിനെ ക്കുറിച്ച്‌ ചിന്തിക്കരുത്‌.” തീര്‍ച്ചയായും ഇത്‌ ബൈബിള്‍ ദൈവ ത്തെക്കുറിച്ച്‌ പഠിപ്പിക്കുന്നതിന്‌ പൂര്‍ണമായും എതിരാണ്‌. അതാ യത്‌ ബൈബിള്‍ പഠിപ്പിക്കുന്നത്‌ ദൈവവുമായി ഒരു ബന്ധം ഉണ്ടാകുന്നതിനുവേണ്ടിയാണ്‌ നാം സൃഷ്ടിക്കപ്പെട്ടത്‌, അവനെ അറിയുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെത്തന്നെ.

സൃഷ്ടികളുമായി വൃത്യാസപ്പെടല്‍ (അല്ലെങ്കില്‍ മുഖാലഫ) എന്ന രണ്ടാമത്തെ തത്ത്വത്തില്‍ ഉള്‍ക്കൊള്ളുന്ന കാര്യം അല്ലാ ഹുവും അവന്റെ സൃഷ്ടികളും തമ്മില്‍ ഒരു നിലയ്ക്കും യാതൊരു വിധ സാമൃതയുമില്ല എന്നാണ്‌. ഇത്‌ അല്ലാഹുവിന്റെ സ്വഭാവ ത്തിനു മാത്രം ബാധകമായതാണോ അതോ അവന്റെ പ്രവൃത്തി കള്‍ ഉള്‍പ്പെടെയുള്ള എല്ലാറ്റിനും ഇത്‌ ബാധകമാണോ എന്ന്‌ ഇസ്ലാമിക ദൈവശാസ്ത്രത്തില്‍ അവ്യക്തമാണ്‌. ഉദാഹരണ ത്തിന്‌, അല്ലാഹു പ്രാര്‍ഥനകള്‍ കേള്‍ക്കുന്നുവെന്ന്‌ നാം പറയു മ്പോള്‍ കേള്‍ക്കുക എന്ന വാക്ക്‌ സാധാരണഗതിയില്‍ നാം മനസ്സി ലാക്കുന്ന രീതിയിലാണോ നാം ഗ്രഹിക്കേണ്ടത്‌? നാം അങ്ങനെ ര്രഹിക്കണമെന്നോ ഗ്രഹിക്കരുതെന്നോ പറയേണ്ടതെന്ന കാര്യത്തില്‍ മുസ്‌ലിം ദൈവശാസ്ര്രജ്ഞര്‍ യോജിപ്പിലല്ല. അതു കൊണ്ട്‌ അല്ലാഹുവിനെക്കുറിച്ച്‌ നടത്തുന്ന പ്രസ്താവന മനസ്സി ലാക്കാനുള്ള പ്രയാസം ഇരട്ടിപ്പിക്കുകയാണ്‌ ഇത്‌ ചെയ്യുന്നത്‌.

ഉദാഹരണത്തിന്‌ ഖുര്‍ആന്‍ അല്ലാഹുവിന്റെ കൈയിനെ സംബ ന്ധിച്ച്‌ സംസാരിക്കുമ്പോള്‍ അല്ലാഹുവിന്‌ യഥാര്‍ഥത്തില്‍ കൈ ഉണ്ടെന്നുതന്നെയാണ്‌ അതിനര്‍ഥമെന്ന്‌ മുസ്ലിം ദൈവശാസ്ത്ര ജ്ഞന്മാര്‍ പറയുന്നു. എന്നാല്‍ നാം വിചാരിക്കുന്നതുപോലെ യുള്ള കൈ അല്ല. അവന്റെ മഹത്വത്തിന്‌ അനുയോജ്യമായതും അവന്‍ അതുകൊണ്ട്‌ എന്ത്‌ ഉദ്ദേശിച്ചുവോ അങ്ങനെയുള്ളതുമായ കൈ ആണത്‌. ഇതാണ്‌ അവര്‍ പറയുന്നത്‌. അല്ലാഹു എന്താണോ ഉദ്ദേശിക്കുന്നത്‌ അതാണ്‌ അല്ലാഹു എന്നതിലേറെ, നിര്‍ഭാഗ്യ വശാല്‍, അത്‌ നമുക്ക്‌ യാതൊന്നുംതന്നെ വിവരിച്ചുതരുന്നില്ല (എന്നാല്‍ അര്‌ എന്താണെന്ന്‌ നമുക്ക്‌ അറിയില്ല).

അപ്പോള്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഇതാണ്‌: ഈ രണ്ട മുഖ്യ തത്ത്വങ്ങള്‍ നിമിത്തം അല്ലാഹുവെ സംബന്ധിച്ച മറ്റേ തൊരു അധ്യാപനത്തെയും അര്‍ഥമുള്ളതാക്കാന്‍ നമുക്ക്‌ കഴി യില്ല. ഈ രണ്ട്‌ തത്ത്വങ്ങളെ ലംഘിക്കാതെ അല്ലാഹുവെ സംബ ന്ധിച്ച്‌ വല്ലതും പറയുക അസാധ്യമാണ്‌. പറഞ്ഞാല്‍ അപ്പറഞ്ഞ തിനെ ഈ തത്ത്വങ്ങള്‍ അവാസ്തവമാക്കും.

ഈ ഇരുതത്ത്വങ്ങളും മനസ്സില്‍വച്ചുകൊണ്ട്‌ അല്ലാഹുവെ സംബന്ധിച്ച മറ്റു ചില അധ്യാപനങ്ങള്‍ നമുക്ക്‌ പരിശോധിക്കാം. ഖുര്‍ആനില്‍ അല്ലാഹുവിന്റെ അതിവിശിഷ്ട നാമങ്ങളെക്കുറിച്ചുള്ള പരാമര്‍ശം നാം കാണുന്നു (ഖുര്‍ആന്‍ 7:180). അവന്‍ 99 നാമ ങ്ങള്‍ ഉണ്ടെന്നാണ്‌ മുസ്ലിംകള്‍ പൊതുവെ പറയാറുള്ളത്‌. പക്ഷേ 99 ഏതൊക്കെയാണെന്ന കാര്യത്തില്‍ സാമാന്യമായ യോജിപ്പില്ല. യഥാര്‍ഥത്തില്‍ ഖുര്‍ആനിലും ഹദീസിലും മൊത്ത ത്തില്‍ അല്ലാഹുവിന്‌ നല്കപ്പെട്ട 276 നാമങ്ങള്‍ ചില മുസ്ലിം പണ്ഡിതര്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്‌. ഇതില്‍ ഇപ്രകാരം അന്തരം വരാന്‍ കാരണം വ്യത്യസ്ത ഹദീസ്‌ സമാഹാരങ്ങളുടെ വിശ്വാ സ്ൃതയില്‍ (അല്ലെങ്കില്‍ ആധികാരികതയില്‍? എല്ലാവരും യോജി ക്കുന്നില്ല എന്നതാണ്‌. നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ, ചില ഹദീസ്‌ സമാഹാരങ്ങള്‍ എല്ലാ സുന്നി മുസ്്‌ലിംകളാലും ഏറെ ക്കുറെ സ്വീകരിക്കപ്പെടുന്നുണ്ട്‌ (ഉദാഹരണത്തിന്‌ മുസ്ലിമോ ബുഖാരിയോ സമാഹരിച്ചവ). പക്ഷേ മറ്റുള്ളവ അത്ര വ്യാപക മായി സ്വീകരിക്കപ്പെടുന്നില്ല. അല്ലാഹുവിന്റെ നാമങ്ങള്‍ ഖുര്‍ ആനിലും ഹദീസിലും വന്നതുപോലെ പറയണമെന്നാണ്‌. ഒരു പ്രവൃത്തിയില്‍നിന്നോ (ക്രിയയില്‍നിന്നോ നിഷ്പന്നമാകാന്‍ പാടില്ല അത്‌. ഉദാഹരണത്തിന്‌ മുസ്ലിംകള്‍ കീഴടക്കുന്നവന്‍ എന്ന അര്‍ഥത്തില്‍ “ഖഹ്ഹാര്‍" (ഖുർആൻ 39:5) എന്നു വിളിക്കാമെങ്കിലും കൊടുക്കുന്ന വന്‍ എന്ന അര്‍ഥത്തില്‍ “ആതീ' എന്നു വിളിക്കാന്‍ പറ്റില്ല. അല്ലാഹു കൊടുക്കുന്നതായി പലയിടത്തും പറഞ്ഞിട്ടുണ്ടെങ്കിലും ആ പ്രത്യേക നാമം അതായത്‌ കൊടുക്കുന്നവന്‍ എന്ന അര്‍ഥ ത്തില്‍ “ആതീ” എന്ന നാമം ഖുര്‍ആനിലോ ഹദീസിലോ വന്നി ട്ടില്ലഎന്നതാണ്‌ കാരണം. പ്രവൃത്തിയില്‍നിന്നും നിഷ്പന്നമായ രീതിയില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന്‌ മുസ്ലിംകള്‍ പറയാന്‍ വേറെയുമുണ്ട്‌ കാരണം. അതായത്‌ പ്രവൃ ത്തിയില്‍നിന്നും അവന്‍ നാമം ഉണ്ടാക്കിയാല്‍ ഉണ്ടാകുന്ന പ്രശ്നം ഖുര്‍ആനില്‍ പറയുന്ന അല്ലാഹുവിന്റെ പ്രവൃത്തികളില്‍ ചിലത്‌ അതുപയോഗിച്ച സന്ദര്‍ഭത്തില്‍ മാധ്രം ബാധകമായേക്കാ മെങ്കിലും അത്‌ മാറാതെ അവനെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതത്രേ. ഉദാഹരണത്തിന്‌ അല്ലാഹു വഞ്ചകനാണെന്ന്‌ പറ യാന്‍ പാടില്ല. എന്നാല്‍ അല്ലാഹു കപടവിശ്വാസികളെ വഞ്ചി ക്കുന്നുവെന്ന്‌ വന്നിട്ടുണ്ടുതാനും (ഖുര്‍ആന്‍ 4:142).

മറ്റൊരു പ്രശ്നം (ഇസ്‌ലാമിലെ ഏതാണ്ടെല്ലാ വിഷയത്തി ലെയുമെന്നപോലെ) എന്തൊക്കെ ചര്‍ച്ചചെയ്യാം, എന്തൊക്കെ ചര്‍ച്ച്ചെയുണം എന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭി ര്രായൈക്യമില്ല എന്നതാണ്‌. അല്ലാഹുവിന്റെ പ്രകൃതം ചര്‍ച്ച ചെയ്യാനേ പാടില്ല എന്നാണ്‌ ചില പണ്ഡിതര്‍ പറയുന്നത്‌. അതേ സമയം മറ്റു പണ്ഡിതന്മാര്‍ അതില്‍ യാതൊരു പ്രശ്‌നവും കാണുന്നുമില്ല.

പ്രതൃക്ഷത്തിലുള്ള വൈരുദ്ധ്യങ്ങളുടെയും അറിയപ്പെടാത്തവ യുടെയും ഒരു കൂട്ടമാണ്‌ അങ്ങനെ ആകപ്പാടെ നമ്മിലെത്തി ച്ചേരുന്നത്‌. അല്ലാഹു ഒരു ഭാതിക അസ്തിത്വമല്ല. എന്നാലും സ്വര്‍ഗത്തില്‍വച്ച്‌ മുസ്ലിംകള്‍ അവനെ അക്ഷരാര്‍ഥത്തില്‍ ത്തന്നെ കാണും. മാത്രമല്ല, അവന്‍ ഒരു സിംഹാസനത്തില്‍ ആരുഡനാണ്‌. അത്‌ യഥാര്‍ഥ സിംഹാസനം തന്നെയെന്നാണ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌. അവന്‍ അവതാരമല്ല. എന്നാലോ അവന്‌ കൈയുണ്ട്‌, മുഖമുണ്ട്‌, കണ്ണുണ്ട്‌, കാല്‍പാദങ്ങളുണ്ട്‌, പാര്‍ശ്വമുണ്ട്‌. അവ അക്ഷരാര്‍ഥത്തില്‍ യഥാര്‍ഥ ശരീരഭാഗങ്ങ ളായിട്ടാണ്‌ മുസ്‌ലിംകള്‍ എല്ലാവരും വിശ്വസിക്കുന്നത്‌. അവന്‍ എല്ലായിടത്തുമുണ്ട്‌. എന്നാല്‍ അവന്‍ വരികയും പോവുകയും ചെയ്യുന്നു. അത്തരം വിശ്വാസങ്ങള്‍ അതില്‍നിന്നും പരസ്പര പൊരുത്തമുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഏതൊരാ ളെയും നിരാശയിലാക്കും. അതിനാല്‍ ഒടുക്കം മുസ്ലിംകള്‍ എത്തിച്ചേരുന്നത്‌ വിശദീകരിക്കപ്പെടാത്ത വെറുമെന്തോ ആയി വൈരുദ്ധ്യങ്ങളെ അങ്ങ്‌ സ്വീകരിക്കുകതന്നെ എന്ന അവസ്ഥയി ലാണ്‌.

അല്ലാഹുവിനെ അത്തരത്തില്‍ മനസ്സിലാക്കുമ്പോള്‍ അത്‌ ര്രായോഗികമായി ബാധിക്കുന്നത്‌ എവിടെയെന്ന്‌ നോക്കാം. അല്ലാഹു എല്ലാം മുന്‍കൂട്ടി തീരുമാനിച്ചുവച്ചതാണ്‌ എന്നത്രേ മുസ്ലിംകള്‍ വിശ്വസിക്കുന്നത്‌. മനുഷ്യന്‍ മാറ്റംവരുത്താനായി ഒന്നും ചെയ്യാനില്ല. അവരുടെ പ്രവൃത്തികളെല്ലാം അല്ലാഹു സൃഷ്ടിക്കുന്നതാണ്‌. ചരിര്രത്തിലെ ഏറ്റവും വലിയ വിധി വിശ്വാസവ്യവസ്ഥകളിലൊന്ന്‌ ഇസ്‌ലാമാണ്‌. മനുഷ്യരുടെ അഭി ലാഷങ്ങളെ അതു തടയുന്നു. കാരണം നിങ്ങള്‍ എന്തുതന്നെ ചെയ്താലും നിങ്ങള്‍ക്ക്‌ വിധിച്ചതല്ലാതെ മറ്റു യാതൊന്നുംതന്നെ നിങ്ങള്‍ ഒരിക്കലും നേടാന്‍ ഫോകുന്നില്ലെന്ന്‌ മുസ്‌ലിംകള്‍ക്ക്‌ പൂര്‍ണബോധ്യമുണ്ട്‌.

www.Grace-and-Truth.net

Page last modified on February 15, 2024, at 02:00 PM | powered by PmWiki (pmwiki-2.3.3)