Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 082 (Objections about Christ's crucifixion and resurrection)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 5: സുവിശേഷത്തോടുള്ള മുസ്ലിം എതിര്‍ദ്വുകള്‍ ഗ്രഹിക്കല്‍
അധ്യായം 13: ക്രൈസ്തവതയോടുള്ള മുസ്ലിം എതിര്‍വ്വുകള്‍

13.4. ക്രിസ്തുവിന്റെ ക്രൃശീകരണവും ഉയിര്‍പ്പും സംബന്ധിച്ച എതിര്‍പ്പുകള്‍


സര്‍വസാധാരണമായ മുന്ന്‌ എതിര്‍പ്പുകള്‍ ചര്‍ച്ചചെയ്തു കഴിഞ്ഞിരിക്കെ, ഇനി നമുക്ക്‌ സര്‍വസാധാരണമായ മറ്റൊരു ഇസ്ലാമിക വിശ്വാസം പരിശോധിക്കാം. അതിതാണ്‌: ക്രൂശീ കരണം തീര്‍ച്ചയായും സംഭവിച്ചതാണ്‌. പക്ഷേ ക്രൂശില്‍ യേശുവാ യിരുന്നില്ല; അവനെപ്പോലെ തോന്നിച്ചിരുന്ന മറ്റൊരാളായിരുന്നു.

വാസ്തവത്തില്‍ ക്രൂശീകരണം സംബന്ധിച്ച്‌ ഖുര്‍ആനില്‍ ആകെ ഒരൊറ്റ സൂക്തമേയുള്ളൂ. ഒറിജിനല്‍ അറബിയിലാണെങ്കിലോ ഈ സൂക്തം അവ്യക്തവുമാണ്‌. സൂക്തത്തിന്റെ പദാനുപദ അര്‍ഥ മിങ്ങനെ:

“അവരുടെ പറയലും: മറിയയുടെ മകനായ ദൈവദൂതന്‍ യേശുമിശിഹായെ ഞങ്ങള്‍ കൊന്നിരിക്കുന്നു. അവര്‍ അവനെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. പക്ഷേ (അത്‌) അവര്‍ക്ക്‌ സാദൃശ്യ മായി. അതിനാല്‍ അവനില്‍ ഭിന്നിച്ചവര്‍ അവനില്‍നിന്ന്‌ സംശയ ത്തിലാണ്‌. ഈഹം പിന്തുടരുകയല്ലാതെ അവനില്‍ അവര്‍ക്ക്‌ അറിവില്ല. ഉറപ്പായും അവര്‍ അവനെ കൊന്നിട്ടില്ല” (ഖുര്‍ആന്‍ 4:157),

“അവര്‍ക്ക്‌ സാദൃശ്യമായി” (ശുബ്ബിഹ ലഹും) എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തപ്പെട്ട വാചകം വിവിധ രൂപങ്ങളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

  1. സഹീഹ്‌ ഇന്റര്‍നാഷണല്‍: "പക്ഷേ (മറ്റൊരാള്‍) അവര്‍ക്ക്‌ അവനെപ്പോലെ സദൃശീകരിക്കപ്പെട്ടു."
  2. പിക്താള്‍: "പക്ഷേ അത്‌ അവര്‍ക്ക്‌ അങ്ങനെ കാണപ്പെട്ടു."
  3. യൂസൂഫ്‌ ഇസ്ലാം: "പക്ഷേ അത്‌ അവര്‍ക്ക്‌ അങ്ങനെ കാണിക്കപ്പെട്ടു."
  4. ശാകിര്‍: "പക്ഷേഅവര്‍ക്ക്‌അങ്ങനെകാണപ്പെട്ടു(ഈസയെ പ്പോലെ)."
  5. മുഹമ്മദ്‌ സര്‍വര്‍: "അവര്‍ വാസ്തവത്തില്‍ മറ്റൊരാളെ അബദ്ധവശാല്‍ കൊന്നു."
  6. മൊഹ്സിന്‍ ഖാന്‍: "പക്ഷേ ഈസയുടെ (യേശു) സാദൃശ്യം മറ്റൊരാളുടെ മേല്‍ ഇട്ടു (അങ്ങനെ അവര്‍ അയാളെ കൊന്നു)."
  7. ആര്‍ബെറി: "അതിന്റെ ഒരു സാദൃശ്യം മാത്രം അവര്‍ക്ക്‌ കാണിക്കപ്പെട്ടു."
  8. കമാല്‍ ഒമര്‍: "മറിച്ച്‌ അത്‌ അവര്‍ക്ക്‌ ഒരു സംശയത്തിന്റെ സംഭവമായി അവശേഷിച്ചു."
  9. മുഹമ്മദ്‌ അഹ്മദ്‌ & സമീറ: "പക്ഷേ (അത്‌) അവര്‍ക്ക്‌ സാദൃശ്യമായി /അവ്യക്തമായി /സംശയകരമായി."
  10. വഹീദുദ്ദീന്‍ ഖാന്‍: "പക്ഷേ അത്‌ അവര്‍ക്ക്‌ തോന്നിയതേ യുള്ളൂ (അങ്ങനെയാണെന്ന്‌)."
  11. ഖരീബുല്ലാഹ്‌ & ദര്‍വേശ്‌: "പക്ഷേ അവര്‍ക്ക്‌ അദ്ദേഹം (ക്രൂശിതന്‍) (അങ്ങനെയാണെന്നപോലെ)."
  12. മാദൂദി: "പക്ഷേ കാര്യം അവര്‍ക്ക്‌ സംശയാസ്പദമായി."
  13. അസദ്‌: "അങ്ങനെ (ആണെന്ന്‌) അവര്‍ക്ക്‌ തോന്നിയിട്ടേ യുള്ളൂ."
  14. ഖതബ്‌: "അത്‌ അങ്ങനെ കാണിക്കപ്പെട്ടേയുള്ളു."
  15. മലിക്‌: "പക്ഷേ കാരൃം അവര്‍ക്ക്‌ സംശയാസ്പദമാക്ക പ്പെട്ടതു കാരണം അവര്‍ ചെയ്തുവെന്ന്‌ അവര്‍ ചിന്തിച്ചു പോയി."
  16. ലൈല ബഖ്തിയാര്‍: "മറിച്ച്‌, അവന്‍ മറ്റൊരാളുടെ ഒരു സാദൃശ്യം അവര്‍ക്ക്‌ കാണിക്കപ്പെട്ടു."
  17. ടി. ബി. ഇര്‍വിങ്‌: "അങ്ങനെയാണെങ്കിലും അത്‌ അവര്‍ക്ക്‌ അങ്ങനെ തോന്നിച്ചു."
  18. ഉസ്മാന്‍: "പക്ഷേ സാദൃശ്യത്താല്‍ അവര്‍ വഞ്ചിതരായി."
  19. ബിജന്‍ മൊഎയ്നിയന്‍: "അവരുടെ പറച്ചിലിന്‌ (ചരിത്ര പരമായ) തെളിവില്ലാത്തതു നിമിത്തം അവരുടെ വ്യാമോഹം ധാരാളം ആശയക്കുഴപ്പം സൃഷ്ടിച്ചു."
  20. അമതുര്‍ റഹ്മാന്‍ ഒമര്‍: "പക്ഷേ അവര്‍ക്ക്‌ അവന്‍ (കുരി ശില്‍ മരിച്ചുവനായി) സദൃശീകരിക്കപ്പെട്ടു."

അപ്പോള്‍ യഥാര്‍ഥ അര്‍ഥം സംബന്ധിച്ച്‌ വൃക്തമായ ഒരു ഐക്യരൂപമില്ലെന്ന്‌ നിങ്ങള്‍ക്ക്‌ കാണുവാന്‍ കഴിയും. ഇരുപതിലധികം വ്യത്യസ്ത രീതികളിലാണ്‌ ഈ വാക്കുകള്‍ ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നത്‌. “അത്‌ അവര്‍ക്ക്‌ കാണപ്പെട്ടു” മുതല്‍ “അവരുടെ വ്യാമോഹം തങ്ങളുടെ പറച്ചിലിന്‌ (ചരിര്ര പരമായ) തെളിവൊന്നും ഇല്ലാത്തതുമൂലം പല ആശയക്കുഴപ്പവും സൃഷ്ടിച്ചു' എന്നു വരെ. ഈ ആശയക്കുഴപ്പം ഖുര്‍ആന്‍ വ്യാഖ്യാന ങ്ങളില്‍ പ്രതിഫലിച്ചിരിക്കുന്നു. ചിലര്‍ പറയുന്നു ക്രിസ്തുവിന്റെ സ്ഥാനം മറ്റൊരാള്‍ ഏറ്റെടുത്തു. മറ്റുള്ളവര്‍ പറയുന്നത്‌ അത്‌ യൂദാ ഇസ്ക്കാരിയറ്റ്‌ ആയിരുന്നുവെന്നാണ്‌. ഇനിയും മറ്റു ചിലര്‍ പറ യുന്നതോ യേശു തന്നെയായിരുന്നു, പക്ഷേ അവന്‍ മരിച്ചില്ല.

അര്‍ റാസി എന്ന ഖുര്‍ആന്‍ വ്യാഖ്യാതാവ്‌ ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ യേശുവിന്റെ രൂപം മറ്റൊരാള്‍ സ്വീകരിച്ചുവെന്ന ഈ ആശയം സംബന്ധിച്ച്‌ വളരെ നല്ല ചോദ്യങ്ങളാണ്‌ ചോദി ച്ചത്‌.

  1. ഈ രൂപമാറ്റം നമ്മള്‍ അനുവദിച്ചുകൊടുക്കുകയാ ണെങ്കില്‍ അത്‌ വാചകക്കസറത്തിലേക്ക്‌ നയിക്കും. അതേ രീതിയില്‍ ഒരിക്കല്‍ ഞാന്‍ എന്റെ കുട്ടിയെ കാണുകയും അടുത്ത തവണ കാണുമ്പോള്‍ എനിക്ക്‌ അത്‌ എന്റെ കുട്ടി യാണെന്ന്‌ ഉറപ്പില്ലാതെവരികയും ചെയ്യും. അവന്‍ അവനെ പ്പോലുള്ള മറ്റൊരു കുട്ടിയായിരിക്കാം. നമ്മുടെ പഞ്ചേന്ന്രി യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെത്തന്നെ അതു തകര്‍ത്തുകളയും. അതിനു പുറമേ, മുഹമ്മദിന്റെ അനു യായികള്‍ മുഹമ്മദ്‌ അവരെ പഠിപ്പിക്കുന്നതായി കണ്ടല്ലോ. അത്‌ മുഹമ്മദായിരിക്കില്ല. പിന്നെയോ അദ്ദേഹത്തെ പ്പോലെ കാണപ്പെട്ട മറ്റൊരാളായിരിക്കുമത്‌.
  2. “ജിബ്രീല്‍” എന്ന പരിശുദ്ധാത്മാവിനാല്‍ യേശു ബല പ്പെടുത്തപ്പെട്ടിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു. മറ്റൊ രാളെ കൊല്ലേണ്ട ആവശ്യമില്ലാത്ത വിധം അവനെ എന്തു കൊണ്ട്‌ ജിബ്രീലിന്‌ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല?
  3. മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ യേശുവിന്‌ കഴിഞ്ഞിരുന്നു. പിന്നെന്തുകൊണ്ട്‌ സ്വയം രക്ഷപ്പെടാന്‍ അവന കഴിഞ്ഞില്ല?
  4. യേശുവിനു പകരം മറ്റൊരാള്‍ കൊല്ലപ്പെടുകയും യേശു സ്വര്‍ഗത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയുമാണ്‌ ഉണ്ടായ തെങ്കില്‍ അവന്‍ കുരിശിലാണെന്നും മരിച്ചുവരില്‍നിന്നും അവന്‍ ഉയിര്‍ത്തെഴുന്നേറ്റതാണെന്നും എല്ലാവരെയും വിശ്വസിപ്പിക്കലാവും. അല്ലാഹു അവരെ ചതിയിലൂടെ കള്ളം വിശ്വസിപ്പിച്ചുവെന്നാണ്‌ അതിനര്‍ഥം.
  5. ലോകത്തെല്ലായിടത്തുമുള്ള ക്രൈസ്തവര്‍ ക്രിസ്തു വോടുള്ള അവരുടെ സ്നേഹാദരം കാരണം അവന്‍ കുരിശിലായിരുന്നുവെന്ന്‌ മനസ്സിലാക്കുന്നവരാണ്‌. ഇത്‌ കൃത്രിമമായി ഉണ്ടാക്കാവുന്ന ഒന്നല്ല. അതിനാല്‍ ഇതര പ്രവാചകന്മാര്‍ക്കുള്ള സാക്ഷികളെക്കാളേറെ ഇവ വിശ്ധച സിക്കാന്‍ നമുക്ക്‌ കൂടുതല്‍ സ്യായമുണ്ട്‌.
  6. കുരിശില്‍ കിടന്ന ആള്‍ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നുവെങ്കില്‍, അത്‌ യേശു ആയിരുന്നില്ലെങ്കില്‍, അദ്ദേഹം അത്‌ പറയുമായിരുന്നുവല്ലോ! ഇതു സംഭവി ച്ചിട്ടുമില്ല.

റാസി തന്റെ സ്വന്തം ചോദ്യങ്ങള്‍ക്ക്‌ അങ്ങേയറ്റം പരിഹാസ്യ മായ ഉത്തരം നല്കാന്‍ ശ്രമിച്ചു. ഉദാഹരണം: “ജിബ്രീല്‍ യേശുവെ രക്ഷിച്ചിരുന്നുവെങ്കില്‍ യേശുവിന്റെ അത്ഭുതം അത്‌ വളരെ വലുതാക്കും. എത്രത്തോളമെന്നാല്‍ ആളുകളെ വിശ്വസി ക്കാന്‍ നിര്‍ബന്ധിക്കുന്ന വിതാനത്തോളം അത്‌ എത്തും. അതാ കട്ടെ നിയമാനുസൃതമല്ല.” അവസാനം തന്റെ ഈ ചോദ്യങ്ങളുടെ യുക്തി താന്‍ എന്തുകൊണ്ട്‌ തിരസ്കരിക്കുന്നുവെന്ന്‌ അദ്ദേഹം സമ്മതിക്കുന്നതിങ്ങനെ; ഖുര്‍ആന്‍ മറിച്ചാണല്ലോ പറയുന്നത്‌.

ഇന്ന്‌ നിരീശ്വരവാദികളായ പണ്ഡിതന്മാര്‍ പോലും തള്ളിപ്പറ യാത്ത ചരിത്രവസ്തുതയാണ്‌ യേശുവിന്റെ ക്രൂശീകരണം. ഉദാ ഹരണത്തിന്‌, ബാര്‍ട്ട്‌ എഹ്ര്‍മാന്‍ (ക്രിസ്തുവിനോടുള്ള തന്റെ പ്രതിബദ്ധതയുടെ പേരിലല്ല അദ്ദേഹം അറിയപ്പെടുന്നത്‌) പറ യുന്നത്‌ പൊന്തിയൂസ്‌ പിലാത്തോസിന്റെ കല്പന്പരപകാരം യേശു കുരിശില്‍ മരിച്ചത്‌ അവനെ സംബന്ധിച്ച്‌ ഏറ്റവും ഉറപ്പുള്ള ഘടകമാണ്‌ (A Brief Introduction to the New Testament). അത്‌ കേവലം അവിതര്‍ക്കിതമായ ഒരു വസ്തുതയാണ്‌. അറുനൂറു കൊല്ലം കഴിഞ്ഞ്‌ ഒരാള്‍ വന്ന്‌ രണ്ട്‌ വാക്കു പറയുകയും അത്‌ അദ്ദേഹത്തിന്റെ അനുയായികള്‍ക്കുതന്നെ മനസ്സി ലാകാതിരി ക്കുകയും യേശുവല്ല കുരിശില്‍ മരിച്ചത്‌, അവനെപ്പോലെയുള്ള മറ്റാരോ ആണ്‌ അതെന്നായിരിക്കാം ആ രണ്ടു വാക്കിന്റെ അര്‍ഥ മെന്ന്‌ അവര്‍ വിചാരിക്കുകയും ചെയ്തതിന്റെ പേരില്‍ നാം അവന്റെ ക്രൂശീകരണമെന്ന ആ ചരിത്രവസ്തുതയെ തള്ളു കയോ അതില്‍ സംശയിക്കുകയോ ചെയ്യേണ്ടതുണ്ടോ? ശരിക്കും! അത്തരമൊരു അസംബന്ധ ആശയം മുഹമ്മദിന്റെ പേരില്‍ പ്രയോഗിച്ചാല്‍ മുസ്‌ലിംകള്‍ അതൂള്‍ക്കൊള്ളുമോ? മക്ക യില്‍നിന്നും മദീനയിലേക്ക്‌ പോയി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അബൂ ബക്റിനോടൊപ്പം മുഹമ്മദ്‌ ഗുഹയില്‍ ഒളിച്ചുവെന്ന്‌ ഖുര്‍ ആനും ഇസ്‌ലാമിക ചരിത്രവും പറയുന്നു (ഖുര്‍ആന്‍ 9:40). അവര്‍ ഗുഹയില്‍നിന്ന്‌ പുറത്തുവന്ന പ്പോള്‍ മുഹമ്മദായിരുന്നില്ല അതെന്നും അബു ബക്റിന്‌ അദ്ദേഹം മുഹമ്മദിനെപ്പോലെ കാണ പ്പെട്ടതാണെന്നും ഞങ്ങള്‍ പറഞ്ഞാലോ? എന്തൊക്കെയായാലും ഗുഹയില്‍നിന്ന്‌ പുറത്തുവന്നശേഷം ഈ വൃക്തിയാല്‍ എഴുത പ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങള്‍ അതിനുമുമ്പ്‌ മക്കയില്‍വച്ച്‌ എഴുത പ്പെട്ടവയില്‍നിന്നും വളരെയധികം വൃത്യസ്തമാണ്‌. സ്വഭാവ ത്തില്‍ വ്യക്തമായ മാറ്റം നമ്മള്‍ കാണുന്നു. കാരണം ഗുഹാ സംഭവശേഷം മുഹമ്മദ്‌ കൂടുതല്‍ അക്രമാസക്തനായി. തന്റെ ലക്ഷ്യ ങ്ങള്‍ അദ്ദേഹം മാറ്റി. ഇപ്പോള്‍ അയാള്‍ ഒരു യോദ്ധാവായിരി ക്കുന്നു. ഗുഹയില്‍നിന്നും പുന്തുകടന്ന്‌ ഒരു വര്‍ഷത്തിനുള്ളില്‍ മറ്റു ഗോത്രങ്ങളെ അയാള്‍ ആക്രമിക്കാന്‍ തുടങ്ങി. അതിനുമുമ്പ്‌ ഒരാളെയും അദ്ദേഹം ആക്രമിച്ചിരുന്നില്ല. ഇത്തരത്തിലുള്ള ഒരാ ശയം ഗൌരവത്തിലെടുക്കണമോ എന്ന്‌ മുസ്‌ലിംകള്‍ ചിന്തി ക്കുമോ? തീര്‍ച്ചയായും ഇല്ല! “അത്‌ അവര്‍ക്കു കാണപ്പെട്ടു” എന്ന്‌ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്‌ തോന്നുന്നതും അങ്ങനെയാണ്‌. ആ സൂക്തത്തിന്റെ ബാക്കി ഭാഗത്ത്‌ പറയുന്നത്‌ “അവനില്‍ ഭിന്നിച്ചുവര്‍ അവനില്‍നിന്ന്‌ സംശയത്തിലാണ്‌. അവര്‍ക്ക്‌ അവനില്‍ അറിവില്ല, ഈഹത്തെ പിന്തുടരല്‍ ഒഴികെ' എന്നാണ്‌. പക്ഷേ നമ്മള്‍ കണ്ടതുപോലെ, സംശയത്തിലക പ്പെട്ടതും ഈഹത്തെ പിന്തുടരുന്നതും മുസ്‌ലിംകളാണ്‌. മറിച്ച്‌ ക്രിസ്ത്യാനികള്‍ ചരിത്രത്തിലൂടനീളം ഈ വസ്തുതയില്‍ യോജി ച്ചിട്ടുണ്ട്‌;

“ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകള്‍ പ്രകാരം മരിച്ചു, അടക്കപ്പെട്ടു. തിരുവെഴുത്തുകള്‍ പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിനും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി” (1 കൊരിന്ത്യര്‍ 15:3-5).

ഈ വിശ്വാസം എ.ഡി. മുപ്പതുകളിലെയോ നാല്പതുകളി ലെയോ ആണ്‌. ക്രൂശീകരണം കഴിഞ്ഞ്‌ 5-7 വര്‍ഷങ്ങള്‍ക്കുള്ളില്‍. ബൈബിളിനു പുറമേ നമ്മുടെ പക്കല്‍ അപ്പൊസ്തല വിശ്വാസ പ്രമാണവുമുണ്ട്‌. അതില്‍ പറയുന്നു:

“യേശു പൊന്തിയോസ്‌ പിലാത്തോസിന്റെ കീഴില്‍ കഷ്ടം സഹിച്ച്‌ ക്രൂശിക്കപ്പെട്ട മരിച്ചു, അടക്കപ്പെട്ടു, അവന്‍ മരിച്ചവരി ലേക്ക്‌ ഇറങ്ങി മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റു.”

www.Grace-and-Truth.net

Page last modified on February 27, 2024, at 03:11 AM | powered by PmWiki (pmwiki-2.3.3)