Home
Links
Contact
About us
Impressum
Site Map?


Afrikaans
عربي
বাংলা
Dan (Mande)
Bahasa Indones.
Cebuano
Deutsch
English-1
English-2
Español
Français
Hausa/هَوُسَا
עברית
हिन्दी
Igbo
ქართული
Kirundi
Kiswahili
മലയാളം
O‘zbek
Peul
Português
Русский
Soomaaliga
தமிழ்
తెలుగు
Türkçe
Twi
Українська
اردو
Yorùbá
中文



Home (Old)
Content (Old)


Indonesian (Old)
English (Old)
German (Old)
Russian (Old)\\

Home -- Malayalam -- 17-Understanding Islam -- 044 (CHAPTER EIGHT: CHRIST IN ISLAM AS A SERVANT AND MERE HUMAN)
This page in: -- Arabic? -- Bengali -- Cebuano? -- English -- French -- Hausa -- Hindi -- Igbo -- Indonesian -- Kiswahili -- MALAYALAM -- Russian -- Somali? -- Ukrainian? -- Yoruba?

Previous Chapter -- Next Chapter

17. ഇസ്‌ലാമിനെ മനസ്സിലാകല്‍
ഭാഗം 3: മുസ്ലിം ക്രിസ്തുവിനെ ഗ്രഹിക്കല്‍

അധ്യായം 8: ഇസ്ലാമിലെ ക്രിസ്തു ഒരു ദാസനും വെറുമൊരു മനുഷ്യനുമെന്ന നിലയില്‍


ഖുര്‍ആന്‍ പ്രത്യേകമായും ഇസ്‌ലാം പൊതുവായും ഏതൊ രാള്‍ക്കുമപ്പുറം ക്രിസ്തുവെ ആരദരിക്കുന്നുണ്ടെങ്കിലും യേശു വെറുമൊരു മനുഷ്യനാണെന്ന്‌ കൂടക്കൂട, പേര്‍ത്തും പേര്‍ത്തും ചുണ്ടിക്കാണിച്ചുകൊണ്ടേയിരിക്കുന്നതില്‍ യാതൊരു ക്ഷീണവും അവര്‍ക്കു തോന്നാറേയില്ല. ഖുര്‍ആന്‍ പറയുന്നു:

“ഒരു പുര്തനെ സ്വീകരിക്കുക എന്നത്‌ അല്ലാഹുവിന്‌ അനു യോജ്യമല്ല! അവന്‍ പരിശുദ്ധന്‍! ഒരു വസ്തു ഉണ്ടാകണമെന്ന്‌ തീരുമാനിക്കു മ്പോള്‍ അവന്‍ ഉണ്ടാവുക എന്നു പറയുന്നു. അപ്പോള്‍ അത്‌ ഉണ്ടാവുകയായി” (ഖുര്‍ആന്‍ 19:35).

അതേ അധ്യായത്തില്‍ പറയുന്നത്‌:

“പരമകാരുണ്യവാന്‍ തനിക്കുവേണ്ടി ഒരു പുര്തനെ എടുത്തിരി ക്കുന്നുവെന്ന്‌ അവര്‍ പറയുന്നു. ഭീകരമായ കാര്യമാണ്‌ തീര്‍ച്ച യായും നിങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌. അതു നിമിത്തം ആകാശം കീറുകയും ഭൂമി പിളരുകയും പര്‍വതങ്ങള്‍ ഇടിഞ്ഞു വീഴുകയും ചെയ്യുമാറായിരിക്കുന്നു. കാരണം പരമകാരുണ്യവാന്‍ അവര്‍ ഒരു പുര്രനെ ആരോപിച്ചിരിക്കുന്നു. ഒരു പുര്തനെ സ്വീകരി ക്കുക എന്നത്‌ പരമകാരുണ്യവാന്‍ ചേര്‍ന്നതല്ല. ആകാശത്തോ ഭൂമിയിലോ ഉള്ള യാതൊന്നുംതന്നെ പരമകാരുണികന്റെ മുമ്പില്‍ ദാസനായി വരാത്തതില്ല” (ഖുര്‍ആന്‍ 1988-93).

അതിനാല്‍ യേശു ദൈവത്തിന്റെ പുര്തനാണ്‌, പകുതി മനു ഷ്യനും പകുതി ദിവ്യനുമാണ്‌ എന്ന യേശുവിനെക്കുറിച്ചുള്ള സത്യം മുസ്‌ലിംകള്‍ക്ക്‌ നിന്ദയും അറപ്പുളവാക്കുന്നതുമാണെന്ന്‌ നമുക്ക്‌ കാണാന്‍ കഴിയും. യഥാര്‍ഥത്തില്‍ ക്രിസ്തുവിന്റെ ദിവ്ൃത്വത്തെയും പിതാവിനുള്ള അവന്റെ പുരതത്വത്തെയും സംബ ന്ധിച്ച ചര്‍ച്ച പോലും മുസ്‌ലിംകള്‍ ദൈവനിന്ദാപരമായിട്ടാണ്‌ കരുതുന്നത്‌. പക്ഷേ ഇതു മാത്രമല്ല നമ്മുടെ മുസ്ലിം സുഹൃത്തു ക്കളുമായും ബന്ധമുള്ളവരുമായും സത്യം പങ്കുവയ്ക്കുന്നത്‌ വിഷമകരമാകുന്നതിന്റെ കാരണം. പൊതുവെയുള്ള സങ്കീര്‍ണ മായ ഘടകം യഥാര്‍ഥത്തില്‍ ക്രിസ്ത്യാനികള്‍ എന്താണ്‌ ര്രിസ്തുവെ സംബന്ധിച്ച്‌ വിശ്വസിക്കുന്നതെന്ന്‌ മുസ്ലിംകള്‍ക്ക്‌ അറിയില്ല എന്നതാണ്‌. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതായി ഖുര്‍ആന്‍ പറയുന്നതെന്തോ അതേ അവര്‍ക്കറിയൂ. ഇവ തീര്‍ത്തും വൃത്യസ്തമായ രണ്ട്‌ കാര്യങ്ങളാണ്‌.

ക്രിസ്ത്യാനികള്‍ പറയുന്നതെന്താണെന്ന്‌ മുസ്ലിംകള്‍ മനസ്സി ലാക്കുന്നില്ല. ഞാന്‍ ഒരു പടികൂടി കടന്നു പറയും - ക്രിസ്ത്യാനി കള്‍ എന്താണ്‌ വിശ്ചസിക്കുന്നതെന്ന്‌ മുസ്ലിംകള്‍ക്ക്‌ ശ്രഹി ക്കാന്‍ കഴിയുന്നില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്ന മുന്‍ധാരണയില്‍നിന്നാണ്‌ അവര്‍ ആരംഭിക്കുന്നത്‌. അവരെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ സമ്പൂര്‍ണമായും സത്യമാണ്‌. അപ്പോള്‍ ദൈവത്തിന്‌ പുരതനുണ്ടാകില്ലെന്നും പുര്തനുണ്ടാകണ മെങ്കില്‍ ഭാര്യ വേണമല്ലോ എന്നും ഖുര്‍ആന്‍ പറയുമ്പോള്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ദൈവത്തിന്‌ പൂര്തനുണ്ടാ വുക എന്നു പറഞ്ഞാല്‍ അതുതന്നെയാണ്‌. ജീവശാസ്ധര്രപര മല്ലാത്ത പല ബന്ധങ്ങളെയും സൂചിപ്പിക്കാന്‍ അറബി ഭാഷയില്‍ പുരതന്‍ എന്ന പദം ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ സന്ദര്‍ഭ ത്തില്‍ മുസ്ലിംകള്‍ പുത്രനെന്ന ശബ്ദത്തെ ആ ആശയത്തെ ഈ ഒരു രീതിയില്‍ പരിമിതപ്പെടുത്തിക്കളയുകയാണ്‌ ചെയ്യുന്നത്‌. ക്രിസ്തുവിന്റെ പുത്രത്വമെന്ന സങ്കല്പത്തില്‍ ഖുര്‍ആനിന്‌ പിഴവു പറ്റിയെന്ന വസ്തുത ശരിക്കും പ്രധാനമാണ്‌. കാരണം ക്രിസ്ത്യാനി കള്‍ യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെന്തോ അതാണ്‌ ക്രൈസ്തവ വിശ്വാസമെന്നെങ്ങാനും മുസ്‌ലിം അംഗീകരിച്ചുപോയാല്‍ ഖുര്‍ആന്‍ തെറ്റെന്ന്‌ വിളിച്ചുപറയലായിരിക്കും ഇതിന്റെ സാരം. അല്ലാഹു വിന്‌ മകനും ഭാരൃയും ഉണ്ടെന്നാണ്‌ ക്രിസ്ത്യാനികള്‍ പറയുന്നത്‌ എന്ന്‌ അല്ലാഹു പറഞ്ഞെങ്കില്‍ ക്രിസ്ത്യാനികള്‍ പറയുന്നത്‌ അതു തന്നെ. നമ്മള്‍ വിശ്വസിക്കുന്നത്‌ സത്യമോ അല്ലേ എന്നതിലല്ല കാര്യം. കാരണം ഇക്കാര്യത്തില്‍ നമ്മുടെ വിശ്വാസം എന്തെന്ന്‌ പറയുന്നതില്‍ ഖുര്‍ആനിന്‌ തെറ്റിപ്പോയെന്ന്‌ സമ്മതിച്ചാല്‍ അത്‌ ഖുര്‍ആനിനെ ആക്ഷേപിക്കലാവും. അതിനാല്‍ നമ്മള്‍ എന്താണ്‌ വിശ്വസിക്കുന്നതെന്ന്‌ മുസ്‌ലിംകള്‍ക്ക്‌ മനസ്സിലാക്കിക്കൊടു ക്കലാണ്‌ പ്രധാന നാഴികക്കല്ല്‌. അത്‌ പിന്നിട്ടാല്‍ സത്യത്തില്‍ യുദ്ധം പകുതി ജയിച്ചു.

ക്രിസ്തു പിതാവിന്റെ പുരതനാണെന്നു പറയല്‍ അവനെ സഹദരദൈവമാക്കലാണെന്ന്‌ മുസ്‌ലിംകള്‍ വിശ്ചസിക്കുന്നു. അത്‌ ബഹുദൈവവിശ്വാസമാണെന്നത്രേ മുസ്ലിംകള്‍ വിശ്വസിക്കുന്നത്‌. ക്രിസ്തു വെറുമൊരു മനുഷ്യനായിരുന്നുവെങ്കില്‍, അതുറപ്പില്ല, വെറുമൊരു സൃഷ്ടിയെ ദൈവതുല്യനാക്കുന്നത്‌ ബഹുദൈവത്വവും ദൈവനിന്ദയുമാണ്‌. ഇക്കാരൃത്തില്‍ തീര്‍ച്ചയായും മുസ്‌ലിംകളോട്‌ നമുക്ക്‌ യോജിപ്പുണ്ട്‌. വെറുമൊരു സൃഷ്ടി ദൈവമായിത്തീരുക അസാധ്യമാണെന്നാണ്‌ നാം വിശ്ചസിക്കുന്നത്‌. അതിനര്‍ഥം ര്രിസ്തുവും പിതാവും തമ്മിലുള്ള ബന്ധം ഇതാണെന്ന്‌ മുസ്ലിം കളുമായി വ്യക്തമായും മനലികമായും യോജിക്കുന്നില്ല എന്നു തന്നെയാണ്‌. കാരണം നാം പറയുന്നത്‌ പിതാവും പുരതനും ഒരേ അസ്തിത്വമാണെന്നാണ്‌. എബ്രായര്‍ എഴുതിയ ആള്‍ പറയുന്നതു പോലെ, “ക്രിസ്തു ദൈവത്തിന്റെ തേജസ്സിന്റെ പ്രഭയും അവന്റെ തത്ത്വത്തിന്റെ മുദ്രയുമാകുന്നു” (എബ്രായര്‍ 1:3).

അതിനാല്‍, യേശു ദൈവത്തിന്റെ പുരതനാണെന്നതു സംബ ന്ധിച്ച്‌ നാം സംസാരിക്കുമ്പോള്‍ ഒരച്ഛനും അമ്മയും ആവശ്യ മുള്ള ജീവശാസ്ര്രപരമായ ഒരു ബന്ധത്തെക്കുറിച്ചാണ്‌ നാം പറയുന്നതെന്ന്‌ മുസ്‌ലിംകള്‍ വിശ്ചസിക്കുന്നു (വിശ്വസിക്കുകയും വേണം). ഇതിനെയാണ്‌ ഖുര്‍ആന്‍ തള്ളിക്കളയുന്നത്‌:

“ആകാശഭൂമികളുടെ സ്രഷ്ടാവാണ്‌ അവന്‍. ഭാര്യയില്ലാ തിരിക്കെ അവനെങ്ങനെ മക്കളുണ്ടാകാന്‍? അവന്‍ എല്ലാം സൃഷ്ടിച്ചു. സകലതിനെ സംബന്ധിച്ചും സകലതും അറിയുന്നവനത്രേ അവന്‍” (ഖുര്‍ആന്‍ 6:101).

ലൈംഗികബന്ധങ്ങളില്ലാതെയും പുര്തത്വമുണ്ടെന്ന്‌ മുസ്‌ലിം കള്‍ വിശ്വസിക്കുന്നില്ല. എല്ലാ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ഈ പോയന്റിലാണ്‌ അവയുടെ എതിര്‍പ്പ്‌ പണിയുന്നത്‌. ഉദാ ഹരഞണത്തിന്‌ തബരി പറയുന്നത്‌: “ഭാര്യയില്ലാതെ അല്ലാഹുവിന്‌ എങ്ങനെ പുത്രനുണ്ടാകാന്‍ കഴിയും? പുത്രന്‍ പുരുഷനിലൂടെയും സ്ര്രീയിലൂടെയും മാത്രമാണല്ലോ ഉണ്ടാകുന്നത്‌.” ഇതേപോലെ ബൈദാവിയും പറയുന്നു: “അല്ലാഹുവിന്‌ പുരതനുണ്ടാകാന്‍ കിട യൊത്ത ഒരു ഭാര്യ അവന്‍ ഉണ്ടായിരിക്കണം. ഇത്‌ അല്ലാഹുവിന്‌ അസാധ്യമാണ്‌.”

പിതാവിലും മാതാവിലും പുര്രനിലുമല്ല ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതെന്ന്‌ പറഞ്ഞുകൊടുത്താല്‍ മുസ്‌ലിംകള്‍ എപ്പോഴും അത്ഭുതപ്പെടാറാണ്‌ പതിവ്‌. ഖുര്‍ആനില്‍ ഇതുതന്നെയാണ്‌ ക്രൈസ്തവ ത്രിത്വം:

“ദൈവത്തിനു പുറമേ നിന്നെയും നിന്റെ അമ്മയെയും ദൈവ ങ്ങളായി സ്വീകരിക്കുവാന്‍ നീ ജനത്തോട്‌ പറഞ്ഞിരുന്നുവോ എന്ന്‌ ദൈവം പറയുമ്പോള്‍” (ഖുര്‍ആന്‍ 5:116).

കോളിറിഡിയാനിസത്തെയാണ്‌ ഖുര്‍ആന്‍ എതിര്‍ക്കുന്ന തെന്ന്‌ ചില ക്രിസ്ത്യാനികള്‍ കരുതുന്നു. ഇസ്ലാമിനു മുമ്പ്‌ അറേബ്യയില്‍ അങ്ങനെയൊരു ക്രൈസ്തവ പാഷണ്ഡ പ്രസ്ഥാന മുണ്ടായിരുന്നു. അതിന്റെ അനുയായികള്‍ മറിയയെ ദേവതയായി ആരാധിച്ചിരുന്നു. എ.ഡി. 376 കാലത്തെ എഴുത്തുകാരനായിരുന്ന എപിഫാനിയസ്‌, സൈപ്രസിലെ സലാമിസിന്റെ മ്മരെതാന്‍ എന്നി വരെയല്ലാതെ ആ സംഘത്തെക്കുറിച്ച്‌ നമുക്ക്‌ പിടിപാടില്ല. എപി ഫാനിയസ്‌ പറയുന്നത്‌ അന്ന്‌ വന്‍തോതില്‍ പാഗനുകള്‍ വസി ച്ചിരുന്ന അറേബ്യയില്‍ ചില സ്ര്രീകള്‍ മറിയയെ ആരാധിച്ചിരുന്ന തോടൊപ്പം അന്നാട്ടിലെ പല ദര്‍ശനങ്ങളിലെയും വിശ്വാസ ങ്ങളില്‍നിന്ന്‌ ചിലതൊക്കെ സ്വീകരിച്ചുപോന്നിരുന്നുവെന്നാണ്‌. അവരുടെ അനുയായികള്‍ക്ക്‌ ആ പെണ്ണുങ്ങള്‍ ചെറിയ അപ്പ ങ്ങളോ വട്ടയപ്പങ്ങളോ കൊടുത്തിരുന്നുവത്രേ. ഈ അപ്പങ്ങളെ “കൊലീറിസ്‌" (ഗ്രീക്കില്‍: κολλυρις) എന്നാണ്‌ പറഞ്ഞിരുന്നത്‌. കൊലീറിഡിയന്‍സ്‌ എന്ന പേരിന്റെ ഉത്ഭവം അങ്ങനെയാണ്‌. അത്തരം സ്ര്തീകളുടെ സംഘം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ എന്നത്‌ പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കവിഷയമാണ്‌. എപിഫാ നിയസ്‌ എഴുതിയതല്ലാതെ മറ്റൊരു അവലംബവും ഇതിന്‌ ഉപോല്‍ ബലകമായി നമ്മുടെ കൈവശമില്ല. ഇവിടെ ആരുടെ പഠിപ്പി ക്കലിനെയാണ്‌ ഖുര്‍ആന്‍ പ്രശ്‌നമാക്കുന്നത്‌ എന്നതു സംബന്ധിച്ച പല സിദ്ധാന്തങ്ങളുമുണ്ട്‌. മാര്‍സിയോണിയന്മാരുടെയോ നസറോ നിയന്മാരുടെയോ മറിയാരാധകരുടെയോ പഠിപ്പിക്കലാകാമത്‌. അതുമല്ലെങ്കില്‍ അക്കാലത്തെ യഹൂദന്മാരുടെ പഠിപ്പിക്കലാകാം. യഥാര്‍ഥ ക്രിസ്ത്യന്‍ വിശ്വാസങ്ങളെയല്ല, ക്രൈസ്തവര്‍ തന്നെ തള്ളിക്കളയുന്ന പഠിപ്പിക്കലുകളെയാണ്‌ അപ്പോള്‍ ഏതായാലും ഖൂര്‍ആന്‍ എതിര്‍ക്കുന്നതെന്ന്‌ വ്യക്തമായി (കൂടുതല്‍ ചര്‍ച്ചയ്ക്ക്‌ The Qur’an in Christian- Muslim Dialogue എന്ന പുസ്തകത്തിന്റെ പേജ്‌ 189 കാണുക). ക്രൈസ്തവ വിശ്വാസങ്ങളെക്കുറിച്ച്‌ ഇത്തര മൊരു ധാരണ മുഹമ്മദിന്‌ എങ്ങനെ കിട്ടിയതായാലും തരമില്ല - മറിയ ദൈവത്തിന്റെ ഭാര്യയാണെന്ന്‌ ക്രൈസ്തവര്‍ ഒരിക്കലും വിശ്വസിക്കുകയോ അവകാശപ്പെടുകയോ ചെയ്തിട്ടില്ലെങ്കില്‍ പോലും - മുസ്ലിമിന്‌ അതൊന്നും കാര്യമല്ല. കാരണം ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്‌ മറിച്ചാണ്‌.

ക്രിസ്തുവിന് ദൈവമാകുന്നത് അസാധ്യമാണെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നതിൻ്റെ ഒരു അവസാന കാരണം ഖുറാൻ അനുസരിച്ച് എന്നതാണ്

“മറിയയുടെ മകനായ മിശിഹ ഒരു ദൂതന്‍ മാത്രമായിരുന്നു. അദ്ദേഹത്തിനു മുമ്പും ദൂതന്മാര്‍ മരിച്ചുപോയി. അവന്റെ അമ്മ നീതിമതിയായ ഒരു സ്ത്രീയായിരുന്നു. അവര്‍ ഇരുവരും ഭക്ഷണം കഴിച്ചിരുന്നു. നാം അവര്‍ക്ക്‌ വ്യക്തമായ അടയാളങ്ങള്‍ പറഞ്ഞു കൊടുക്കുന്നതെങ്ങനെയെന്ന്‌ നോക്കൂ. അവര്‍ എത്രമാത്രം വൃതി ചലിച്ചുപോയി!” (ഖൂര്‍ആന്‍ 5:75).

അപ്പോള്‍ ഖുര്‍ആന്‍ പറയുന്നത്‌ യേശു ഭക്ഷണം കഴിച്ചതു മൂലം, അതിനര്‍ഥം അവന്‍ ടോയ്ലറ്റില്‍ പോകേണ്ടിവന്നു വെന്നാണ്‌, അല്ലാഹുവിന്‌ അതൊരിക്കലും ചെയ്യാന്‍ കഴിയില്ല.

യേശുവെ സംബന്ധിച്ച ഖുര്‍ആനികമായ ആശയങ്ങള്‍ താഴെ കൊടുത്തിരിക്കുന്നതുപോലെ സംഗ്രഹിക്കാം:

A. “മറിയയുടെ മകനായ മിശിഹ ദൈവത്തിന്റെ ദുതന്‍ മാത്ര മായിരുന്നു. മറിയയിലേക്ക്‌ അയച്ച അവന്റെ വചനവു മായിരുന്നു. അവനില്‍നിന്നുള്ള ആത്മാവുമായിരുന്നു. അതുകൊണ്ട്‌ ദൈവത്തിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. മൂന്ന്‌ എന്ന്‌ പറയരുത്‌. വിട്ടുനില്‍ക്കുക; അതാണ്‌ നിങ്ങള്‍ക്ക്‌ നല്ലത്‌" (ഖുര്‍ആന്‍ 4:17).
B. “അവന്‍ (യേശു) പറഞ്ഞു: അറിയുക, ഞാന്‍ ദൈവ ത്തിന്റെ ദാസനാണ്‌. ദൈവം എനിക്ക്‌ ഗ്രന്ഥം നല്കുകയും അവന്‍ എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു” (ഖുര്‍ആന്‍ 19:30).
C. “സത്യമായും ദൈവത്തിന്റെ കാഴ്ചയില്‍ യേശുവിന്റെ ഉപമ ആദാമിന്റെ ഉപമ പോലെയാകുന്നു. പൊടിയില്‍ നിന്നും അവനെ സൃഷ്ടിച്ചു. എന്നിട്ട്‌ അവനോട്‌ പറഞ്ഞു: ഉണ്ടാവുക! അവന്‍ ഉണ്ടായി” (ഖുര്‍ആന്‍ 3:59).

അതിനാല്‍ യഹുദന്മാര്‍ തങ്ങളുടെ മതത്തില്‍ വരുത്തിയ മാറ്റത്തെ തിരുത്താന്‍ ഇന്‍ജീല്‍ (സുവിശേഷം) എന്ന്‌ വിളിക്ക പ്പെടുന്ന ഒരു ഗ്രന്ഥവുമായി അല്ലാഹു യഹൂദന്മാരിലേക്ക്‌ ഒരു ദൂതനായി അയച്ച വെറുമൊരു മനുഷ്യനാണ്‌ ക്രിസ്തു എന്നാണ്‌ അവനെക്കുറിച്ചുള്ള ഇസ്ലാമികാശയത്തിന്റെ സാരാംശം. അങ്ങനെ അവര്‍ അവനെ കൊല്ലാന്‍ ആഗ്രഹിച്ചപ്പോള്‍ അല്ലാഹു അവനെ സ്വര്‍ഗത്തി ലേക്കുയര്‍ത്തി. അന്ത്യനാളില്‍ അവന്‍ തിരിച്ചുവരും. മുസ്ലിം ഇമാമിനെ പിന്തുടരും. കുരിശുടയ്ക്കും. പന്നിയെ കൊല്ലും. കല്യാണം കഴിക്കും. മരിക്കും. മുഹമ്മദിനു തൊട്ടരികെ മറവുചെയ്യുപ്പെടും. അവന്‍ ഒരിക്കലും ദൈവമാകാന്‍ കഴിയുമായിരുന്നില്ല. കാരണം അവന്‍ പ്രാര്‍ഥിക്കുകയും വ്രത മനുഷ്ഠിക്കുകയും തിന്നുകയും കുടിക്കുകയും ചെയ്യാറുണ്ടായി രുന്നു. അവന്‍ ഒരു സ്ര്രീയില്‍നിന്നും ജനിച്ചവനാകയാലും. അതി നാല്‍ അവനൊരു സൃഷ്ടിയാകുന്നു. സൃഷ്ടിക്ക്‌ ഒരിക്കലും ദൈവ മാകാന്‍ കഴിയില്ല.

ബൈബിളിലെ സത്യത്തില്‍നിന്നും ഗണ്യമായ അളവില്‍ വൃത്യസ്തമാണ്‌ ക്രിസ്തുവെ സംബന്ധിച്ച മുസ്ലിം വിശ്വാസ ങ്ങള്‍. എന്നാലും വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെന്നിരിക്കലും രണ്ട്‌ കാര്യങ്ങളില്‍ നമ്മള്‍ ഇരുകൂട്ടരും വിശാലമായി യോജിക്കു ന്നുണ്ട്‌:

1. ക്രിസ്തു ദൈവത്തിന്റെ ദാസനാണ്‌.ക്രിസ്തു പ്രവാച കനും പുരോഹിതനും രാജാവും ദൈവത്തിന്റെ ദാസനുമാകുന്നു എന്ന്‌ ബൈബിള്‍ പറയുന്നു (യെശ. 43:10; ഫിലി. 2:6,7; യെശ. 42:1). ദൈവത്തിന്റെ ദാസനെന്ന നിലയില്‍ ക്രിസ്തുവില്‍ വിശ്വ സിക്കല്‍ അവന്റെ ദിവ്യത്വവുമായി ഇടയുന്നുവെന്ന്‌ ക്രിസ്ത്യാനി കള്‍ മനസ്സിലാക്കുന്നില്ല. നമ്മുടെ മുസ്ലിം കോണ്‍ടാക്റ്റുകളോട്‌ നമുക്ക്‌ ചോദിക്കാവുന്ന ഒരു ചോദൃമിതാണ്‌: ഒരു മനുഷ്യ നായിത്തീരാന്‍ ദൈവം തീരുമാനിക്കുകയാണെങ്കില്‍ - വാദത്തിനു വേണ്ടി - അവന്‍ ഒരു നിരീശ്വരവാദിയായിരിക്കുമെന്ന്‌ നിങ്ങള്‍ അനുമാനിക്കുമോ? പിതാവിനോടുള്ള ക്രിസ്തുവിന്റെ പൂര്‍ണ അനുസരണം തന്നെ അവന്‍ പൂര്‍ണമനുഷ്യനാണെന്നതിന്റെ തെളിവാണ്‌. ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതിന്റെ പകുതി ഇസ്ലാം സ്വീകരിക്കുന്നു. മറ്റേ പാതി അത്‌ ശക്തമായി തള്ളി ക്കളയുകയും ചെയ്യുന്നു. ഖുര്‍ആന്‍ മുസ്‌ലിംകളെ ക്രിസ്തുവിനെയും ബൈബിളിനെയും ക്രൈസ്തവ വിശ്വാസങ്ങളെയും സംബന്ധിച്ച്‌ ഒരു അവ്യക്തമായ ചിത്രം നല്കി വിട്ടിരിക്കുന്നു. അതിനാല്‍ മുസ്ലിമിനു മുന്നില്‍ രണ്ട്‌ ചോയിസാണുള്ളത്‌. ഒന്നുകില്‍ ബൈബിളിലൂടെ ക്രിസ്തുവിനെ സംബന്ധിച്ച്‌ കൂടുതല്‍ കാര്യ ങ്ങള്‍ കണ്ടെത്തുക. അല്ലെങ്കില്‍ ഖുര്‍ആന്‍ തങ്ങളോട്‌ പറയാ ത്തത്‌ അറിയാന്‍ കൂട്ടാക്കാതിരിക്കുക.

2. യേശു ഒരു മനുഷ്യനാണ്, ബൈബിള്‍ വീണ്ടും വീണ്ടും പറയുന്ന ഒരു കാര്യമാണിത്‌. ക്രിസ്തു പൂര്‍ണമനുഷ്യനും പൂര്‍ണ ദൈവവുമാണെന്ന ആശയമാണ്‌ മുസ്‌ലിംകള്‍ക്ക്‌ മനസ്സിലാവാ ത്തത്‌. “ജഡം സംബന്ധിച്ച്‌ ദാവീദിന്റെ സന്തതിയില്‍നിന്നു ജനി ക്കുകയും മരിച്ചിട്ട്‌ ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവ്‌ സംബന്ധിച്ച്‌ ദൈവപുധ്തന്‍ എന്നു ശക്തിയോടെ നിര്‍ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനായ” (റോമര്‍ 1.5) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എന്ന അവന്റെ പുര്തനെ സംബന്ധിച്ച്‌ ബൈബിള്‍ പറയുമ്പോള്‍ മുസ്ലിംകള്‍ക്ക്‌ ഇത്‌ ശ്രഹിക്കാന്‍ കഴിയാത്തത്‌ നാം മുകളില്‍ പരാമര്‍ശിച്ചതുപോലെ പുരതത്വം ജീവശാസ്രതപരമായേ ആകാന്‍ കഴിയുവെന്ന അവരില്‍ അന്തര്‍ഭവിച്ചിരിക്കുന്ന മുന്‍ധാരണ മൂലമാണ്‌.

മറ്റൊരു കാരണം മുസ്ലിംകള്‍ അല്ലാഹ്‌ എന്ന പദം അറബി യില്‍ സംജ്ഞാനാമമായി (അല്ലെങ്കില്‍ പേര്‍) ഉപയോഗിക്കുന്ന താണ്‌. അതേസമയം ബൈബിള്‍ “എലോഹിം എന്നു സാമാന നാമമായി ഉപയോഗിക്കുന്നു. ദൈവത്തിനു മാത്രമല്ല വ്യക്തികള്‍ക്കും ഉപയോഗിക്കാവുന്നതാണത്‌ (ഉദാഹരണങ്ങള്‍ - സങ്കീ. 82:1,6; പുറ. 7:1, 21:6; 22:8,9). ഒരു സാഹചര്യത്തിലെ പരമോന്നത അധികാരിയെ പരാമര്‍ശിക്കാനാണ്‌ ബൈബിള്‍ അതുപയോഗി ക്കുന്നത്‌. “ശക്തന്‍മാര്‍” എന്ന്‌ കൃത്യമായി അത്‌ വിവര്‍ത്തനം ചെയ്യപ്പെടാനും കഴിയും. ദൈവത്തിനുള്ള സംജ്ഞാനാമമായി അഥവാ പേരായി ബൈബിള്‍ ഉപയോഗിക്കുന്നത്‌ “യാഹ്‌വേ” ആണ്‌. അത്‌ യഥാര്‍ഥ ദൈവത്തിനേ ഉപയോഗിക്കു. മറ്റാര്‍ക്കും തന്നെ അതുപയോഗിക്കുകയില്ല. എലോഹിമിനും അതുപയോഗി ക്കുന്നതല്ല. എന്നാല്‍ യേശു ദൈവമാണ്‌, പിതാവ്‌ ദൈവമാണ്‌, ആത്മാവ്‌ ദൈവമാണ്‌ എന്ന്‌ (ക്രിസ്ത്യാനികള്‍ പറയുന്നത്‌ മുസ്‌ലിംകള്‍ കേള്‍ക്കുമ്പോള്‍ ഈ മൂന്നു പേര്‍ക്കും ഒരേ സംജ്ഞാ നാമമാണ്‌ അല്ലെങ്കില്‍ പേരാണ്‌ നാം ഉപയോഗിക്കുന്നതെന്നാണ്‌. അങ്ങനെ യേശു പിതാവാണ്‌, ആത്മാവാണ്‌ എന്നു നാം പറയു മ്പോലെയാണ്‌ അവര്‍ അതു കേള്‍ക്കുന്നത്‌. ഭൗര്‍ഭാഗ്യവശാല്‍ ജല ത്തിന്റെ മൂന്നവസ്ഥകള്‍ (ഖരം, ദ്രാവകം, വാതകം) പോലെയുള്ള മാനുഷികമായ ഉപമകള്‍ ഉപയോഗിച്ച്‌ ത്രിത്വത്തെ വിശദീകരിക്കാന്‍ ചില ക്രിസ്ത്യാനികള്‍ ശ്രമിക്കുമ്പോള്‍ അത്‌ അത്ര സഹായകര മായി ഭവിക്കുന്നുമില്ല. കാരണം രീതികള്‍ (modes) എന്ന സങ്കല്പ ത്തെയാണ്‌ അത്‌ അടിച്ചേലപിക്കുന്നത്‌. മുസ്ലിംകള്‍ക്ക്‌ അത്‌ മനസ്സിലാവുകയും ചെയ്യും. നമുക്ക്‌ പരമാവധി നല്ല രൂപത്തില്‍ ചെയ്യാന്‍ പറ്റുന്ന കാര്യം നമ്മള്‍ എന്താണോ വിശ്വസിക്കുന്നത്‌ അത്‌ വൃക്തമായി വിശദീകരിച്ചുകൊടുക്കുകയോ പറഞ്ഞു കൊടുക്കുകയോ ചെയ്യുക എന്നതാണ്‌. ബാക്കി പരിശുദ്ധാത്മാ വിന്‌ വിടുകയും ചെയ്യുക.

നമ്മള്‍ വിശ്വസിക്കുന്നതായി ഖുര്‍ആന്‍ പറയുന്നതല്ലാത്ത കാര്യമാണ്‌ നമ്മള്‍ വിശ്വസിക്കുന്നത്‌ എന്ന കാര്യം സ്വീകരിക്കാ നാണ്‌ മുസ്‌ലിംകള്‍ക്ക്‌ ആദ്യ തടസ്സം നേരിടുന്നത്‌. ഇത്‌ ഓര്‍ ക്കേണ്ടത്‌ പ്രധാനമാണ്‌. ക്രൈസ്തവ വിശ്വാസങ്ങളെയോ ബൈബിളിന്റെ പഠിപ്പിക്കലിനെയോ സംബന്ധിച്ച്‌ ബഹുഭൂരിഭാഗം മുസ്ലിംകള്‍ക്കും യാതൊന്നുമറിയില്ല. കാരണം ഒരിക്കലുമത്‌ അവര്‍ വായിച്ചിട്ടില്ല. അല്ലെങ്കില്‍ അത്‌ വായിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക്‌ അത്‌ മനസ്സിലാവുന്നില്ല. അതുമല്ലെങ്കില്‍ വായിച്ചിട്ടു മില്ല, മനസ്സിലായിട്ടുമില്ല. ബൈബിള്‍ വായിച്ചിട്ടുണ്ടെന്നൊക്കെ പല മുസ്ലിംകളും പറയും. എന്നാല്‍ പലപ്പോഴും അതിനര്‍ഥം കുറച്ച്‌ ബൈബിള്‍ വചനങ്ങളൊക്കെ ഉദ്ധരിച്ച്‌ ഒരു മുസ്ലിം അപ്പോള ജിസ്റ്റ്‌ (ക്ഷമാപണ സാഹിത്യകാരന്‍) എഴുതിയ ഒരു പുസ്തകം അവര്‍ വായിച്ചിട്ടുണ്ടെന്നായിരിക്കും. അല്ലെങ്കില്‍ മുസ്ലിം അപ്പോ ളജിസ്റ്റ്‌ എഴുതിയ ബൈബിള്‍ റഫറന്‍സുകള്‍ കൃത്യമാണോ എന്നറിയാനായി ബൈബിളൊന്ന്‌ നോക്കി എന്നായിരിക്കും. വ്യക്തിപരമായി എന്റെ കാര്യവും അതായിരുന്നു. ഞാന്‍ ആദ്യ മായി ബൈബിളുമായി ബന്ധപ്പെടുന്നത്‌ അങ്ങനെയൊരു രീതിയി ലായിരുന്നു. ക്രൈസ്തവതയെ വിമര്‍ശിച്ചുകൊണ്ട്‌ ഒരു മുസ്ലിം എഴുത്തുകാരന്‍ രചിച്ച പുസ്തകത്തില്‍ ഉപയോഗിച്ച വചനമൊന്ന്‌ പരിശോധിക്കാന്‍ ഞാന്‍ ഒരു ബൈബിള്‍ സംഘടിപ്പിച്ചു. അന്തിമ നിയമം (പാശ്ചാത്യവല്‍കൃതരായ മുസ്‌ലിംകള്‍ക്ക്‌ ഖുര്‍ആനിനെ അപ്രകാരം വിളിക്കാനാണത്രേ ഇഷ്ടം) തങ്ങളുടെ കയ്യിലാ ണെന്നാണ്‌ മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌. അതുകൊണ്ട്‌ ബൈബിള്‍ വായിക്കേണ്ട ഒരാവശ്യം അവര്‍ക്കില്ല. കാരണം അതിലുള്ളത്‌ ഖുര്‍ ആനുമായി യോജിക്കുന്നുവെങ്കില്‍ അവര്‍ക്ക്‌ അത്‌ ആവശ്യമില്ല. ഇനി യോജിക്കുന്നില്ലെങ്കില്‍ അവരൊട്ട്‌ അത്‌ വിശ്വസിക്കുന്നുമില്ല. അതുകൊണ്ട്‌ നിങ്ങളുടെ ബന്ധത്തിലുള്ള മുസ്ലിംകളുടെ കൂടെ ഒരുപാട്‌ സമയം നിങ്ങള്‍ ചെലവഴിക്കേണ്ടത്‌ ആവശ്യമായി വന്നേക്കും. എന്നിട്ടേ ബൈബിളിന്റെ പഠിപ്പിക്കലുകളുമായി ബന്ധ പ്പെട്ട യഥാര്‍ഥ ചര്‍ച്ച ആരംഭിക്കാന്‍ കഴിയൂ.

www.Grace-and-Truth.net

Page last modified on February 19, 2024, at 05:33 AM | powered by PmWiki (pmwiki-2.3.3)